റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോദിയെക്കുറിച്ചുള്ള പുസ്തകം പൂര്‍ത്തിയായതായി ശോഭാ സുരേന്ദ്രൻ

February 9, 2021 - 10:56 am

തൃശ്ശൂർ: പാർട്ടിയുടെ പരിപാടികളിൽ നിന്ന് വിട്ടു നിന്ന കാലത്ത് താൻ പുസ്തക രചനയിലായിരുന്നൂവെന്ന് ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രൻ. ഒരു വര്‍ഷത്തോളം ബിജെപിയുടെ പൊതുപരിപാടികളില്‍ നിന്നും വിട്ടു നിന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ജയോടൊപ്പം തൃശൂരിലെ പാര്‍ട്ടി വേദിയില്‍ പങ്കെടുത്തത്.

ഒരു വര്‍ഷത്തോളം പാര്‍ട്ടിയില്‍ നിന്നു മാറി നിന്ന സമയം എങ്ങനെയാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശോഭാ സുരേന്ദ്രന്‍. കൂടുതല്‍ സമയവും എഴുത്തിലേക്ക് തിരിഞ്ഞെന്നാണ് ശോഭാ സുരേന്ദ്രന്‍ പറയുന്നത്. മൂന്ന് പുസ്തക രചനയാണ് തുടങ്ങിയത്. ജനപക്ഷത്തിലെ സ്ത്രീപക്ഷ കാഴ്ചപ്പാട് എന്നതു മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുസ്തകം പൂര്‍ത്തിയായി. അമിത് ഷായെക്കുറിച്ചും യോഗി ആദിത്യനാഥിനെക്കുറിച്ചുമുള്ളതാണ് ഇനി. വീട്ടിലിരുന്നപ്പോഴും ബിജെപിയുടെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനാണ് താന്‍ തെരഞ്ഞെടുത്തതെന്ന് ശോഭ പറയുന്നു.സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

നീണ്ട പത്തു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ പങ്കെടുത്ത പാര്‍ട്ടി വേദിയില്‍ ശോഭാ സുരേന്ദ്രന്‍ എത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *