കൊച്ചി: മോഹൻലാലിൻറെ പുതിയ ചിത്രമായ ആറാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മാസ്സ് ആക്ഷൻ ലുക്കിൽ മോഹൻലാൽ . നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തിലൂടെ മോഹൻലാൽ എത്തുമ്പോൾ പേരിനൊപ്പം ചേർന്ന മാസ് ലുക്കിൽ ഒരു ആക്ഷൻ രംഗത്തിന്റെ സ്റ്റില്ലാണ് ആദ്യ പോസ്റ്ററായി അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്.
പിന്നിലുള്ള ബ്ലാക്ക് വിന്റേജ് ബെൻസും കറുത്ത ഷർട്ടും മുണ്ടും ആയാണ് മോഹൻലാൽ എത്തുന്നത്. അതോടൊപ്പം തന്നെ മോഹൻലാലിന്റെ എക്കാലത്തെയും മികച്ച ഡയലോഗുകളിൽ ഒന്നായ രാജാവിൻറെ മകൻ എന്ന ചിത്രത്തിലെ മൈ ഫോൺ നമ്പർ ഈസ് 22 55 ഓർമ്മിക്കുന്ന നമ്പറുമാണ് വിന്റേജ് ബെൻസിന് ഉപയോഗിച്ചിരിക്കുന്നത്. കോമഡിക്കൊപ്പം മികച്ച ആക്ഷൻ രംഗങ്ങളും ചേർത്താണ് ആറാട്ട് പ്രേക്ഷകരിലേക്കെത്തിക്കുന്നത്.



