ന്യൂഡൽഹി: രാഹുല്‍ഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ഡല്‍ഹി ഘടകം പ്രമേയം പാസാക്കി. ഡിപിസിസി അധ്യക്ഷന്‍ അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പ്രമേയം പാസാക്കിയത്. കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട് ഉള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞൈടുപ്പിന് ശേഷം ജൂണ്‍ മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഡല്‍ഹി ഘടകം പ്രമേയം പാസാക്കിയത്.
സാധാരണകോണ്ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം വര്‍ധിപ്പിക്കാന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുല്‍ പാര്‍ട്ടിയെ നയിക്കണമെന്നാണ് ആവശ്യം. ഡല്‍ഹിക്ക് പിന്നാലെ മറ്റ് സംസ്ഥാനങ്ങളും ഇതേ ആവശ്യത്തില്‍ പ്രമേയം പാസാക്കിയേക്കുമെന്നാണ് കരുതുന്നത്.
രാഹുലിനെ അധ്യക്ഷനാക്കുന്നതിന് പുറമേ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ടും ഡല്‍ഹി ഘടകം രണ്ട് പ്രമേയങ്ങള്‍ പാസാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും മുഖ്യമന്ത്രി അരവിന്ദ് കെജ്രി വാളും കര്‍ഷക പ്രക്ഷോഭം കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ചായിരുന്നു പ്രമേയം.
2021 ജൂണ്‍ മാസത്തിലാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുള് പ്പെടെയുള്ള സംഘടനാ തെരഞ്ഞെടുപ്പ്. ഗാന്ധി വിശ്വസ്തര്‍ കൂടിയായ അശോക് ഗെഹ്ലോട്ട്, അമരീന്ദര്‍ സിംഗ്, എകെ ആന്റണി, താരിഖ് അന്‍വര്‍, ഉമ്മന്‍ചാണ്ടി തുടങ്ങിയവരുടേതായിരുന്നു നിര്‍ദേശം.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനത്ത് നിന്നും രാജി വെച്ചത്. ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് രാഹുല്‍ ഗാന്ധി മുന്നോട്ട് വെക്കുന്നത്.

