റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഹാമാരിയെ തോല്‍പ്പിക്കാന്‍ ഒറ്റനടത്തത്തിലൂടെ കോടികള്‍ സമ്പാദിച്ച ക്യാപ്റ്റന്‍ ടോമിന് കൊവിഡ്

February 1, 2021 - 8:26 pm

ലണ്ടന്‍: ലോക്ഡൗണില്‍ 100ാം വയസില്‍ വീട്ടിനകത്ത് അടച്ചിരിക്കാതെ ആരോഗ്യമേഖലക്കായി കോടികള്‍ സമ്പാദിച്ച് കൊവിഡ് പ്രതിരോധത്തില്‍ പങ്കാളിയായ ടോം മൂറെക്ക് കൊവിഡ്. ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍പ്രവേശിപ്പിച്ചതെന്ന് കുടുംബം പറഞ്ഞു.100ാം വയസില്‍ വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കാതെ തന്റെ പൂന്തോട്ടത്തിലൂടെ ഇറങ്ങി നടക്കുകയായിരുന്നു അദ്ദേഹം. 2020 ഏപ്രില്‍ 30ന് നൂറുവയസ് പൂര്‍ത്തിയാകുന്നതിന് മുന്നോടിയായിരുന്നുനടത്തം. ജന്മദിനത്തിന് മുമ്പ് 100 തവണ പൂന്തോട്ടത്തിന് ചുറ്റും നടക്കുക എന്നതായിരുന്നു മൂറെയുടെ ചലഞ്ച്. എല്ലാവരും സ്‌നേഹത്തോടെ ക്യാപ്റ്റന്‍ ടോംഎന്നു വിളിക്കുന്ന മൂറെയുടെ ചലഞ്ച് ലക്ഷക്കണക്കിന് ജനങ്ങള്‍ ഏറ്റെടുത്തു. ഇതോടെ 1.1 കോടിയൂറോയാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തിയത്. കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ യു.കെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസിനായി സംഭാവന സ്വരൂപിക്കുന്നതിനായിരുന്നു ആ നടത്തം. ഇതോടെ അഞ്ചുലക്ഷത്തിലധികം
പേര്‍ മൂറെയുടെ ചലഞ്ചിന് പണം സംഭാവനയായി നല്‍കുകയായിരുന്നു.ഒരാഴ്ചമുമ്പ് ഇദ്ദേഹത്തിന് ന്യുമോണിയ സ്ഥിരീകരിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ കൊവിഡ്സ്ഥിരീകരിക്കുകയായിരുന്നു -മൂറെയുടെ മകള്‍ ഹന്നാ ഇന്‍ഗ്രാം മൂറെ ട്വിറ്ററിലൂടെ അറിയിച്ചു.ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മധ്യഇംഗ്ലണ്ടിലെ ബെഡ്‌ഫോര്‍ഡിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ന്യൂമോണിയ സ്ഥിരീകരിച്ചതിനാല്‍ മൂറെക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചിരുന്നില്ല.രണ്ടാം ലോകയുദ്ധത്തില്‍ ഇന്ത്യയില്‍ സേവനംഅനുഷ്ഠിച്ച അദ്ദേഹം അടുത്തകാലത്ത് ഇന്ത്യയിേലക്ക് വരാന്‍ ആഗ്രഹംപ്രകടിപ്പിച്ചിരുന്നു. 1940ല്‍ഡ്യൂക് ഓഫ് വെല്ലിങ്ടണ്‍ റജിമെന്റില്‍ എന്‍ജിനീയറായിരുന്ന ക്യാപ്റ്റന്‍ ടോം ഇന്ത്യയിലും ബര്‍മയി
ലും സേവനം അനുഷ്ഠിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *