റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് 5 പേര്‍ക്ക് ദാരുണാന്ത്യം

January 29, 2021 - 11:16 am

കല്ലമ്പലം:ദേശീയ പാതയില്‍ കല്ലമ്പലം കടുവാപളളിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ മരിച്ചു. കൊല്ലം കല്ലുവാതുക്കല്‍ ഇടവട്ടം സരോജിനി നിവാസില്‍ സുരേന്ദ്രന്‍പിളള -പുഷ്പലത ദമ്പതികളുടെ മകന്‍ ഉണ്ണികുട്ടനെന്ന സുധീഷ് (25), ചിറക്കര ഇടവട്ടം രാജേഷ് ഭവനില്‍ രാമചന്ദ്രന്റെ മകന്‍ രാജീവ് (33), ചിറക്കരതാഴം അരുണ്‍ നിവാസില്‍ മധുസൂദനന്‍ -സുധര്‍മ്മിണി ദമ്പതികളുടെ മകന്‍ അരുണ്‍ (30), ചിറക്കരതാഴം ഉദയഭവനില്‍ പരേതനായ ഉദയകുമാറിന്റെയും സുധര്‍മ്മയുടെയും മകന്‍ സൂര്യോദയകുമാര്‍ (28) ചിറക്കര എ വി സദനത്തില്‍ അരവിന്ദാക്ഷന്‍ ജ്യോല്‍സ്യന്‍-വിമല ദമ്പതികളുടെ മകന്‍ വിഷ്ണു(29),എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ലോറി ഡ്രൈവറായ തമിഴ്‌നാട് സ്വദേശി ക്രിസ്തുദാസ്(55)നെ പോലീസ് കസ്റ്റഡിയലെടുത്തു.

മൂന്നുപേര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. രണ്ടുപേര്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരിച്ചത്. കല്ലമ്പലത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാര്‍ മീന്‍ മീന്‍ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ അമിത വേഗത്തിലായിരുന്നു വന്നിരുന്നത്. തെറ്റായ ദിശയില്‍ വന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നും ആരോപണമുണ്ട്. അപകടം സംഭവിച്ച കാറിന് തീപിടിക്കുകകൂടി ചെയ്തത് രക്ഷാപ്രവര്‍ത്തകരെ ആശങ്കയിലാക്കി. കാറിന്റെ ബോണറ്റിനുളളില്‍ പുക ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനിടെയാണ് കാറിനുളളുളളില്‍ നിന്ന് ചിലരെ പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തത്. ഫയര്‍ഫോഴ്‌സെത്തി തീകെടുത്തുകയും കാറിന്‍റെ ചിലഭാഗങ്ങള്‍ പൊളിച്ചുമാറ്റിയുമാണ് ബാക്കിയുളളവരെ പുറത്തെടുത്തത്.

വമരിച്ച വിഷ്ണുവിന്റെ ഭാര്യ ആശുപത്രിയില്‍ പ്രസവിച്ച് കിടക്കുകയായിരുന്നു. ഭാര്യയേയും കുഞ്ഞിനേയും കണ്ടശേഷം ആശുപത്രിയില്‍ നിന് വീട്ടില്‍ തിരിച്ചെത്തി ഇവര്‍ വീണ്ടും കാറുമായി ആറ്റിങ്ങലിലേക്ക് പോകുന്ന വഴിയാണ് അപകടത്തില്‍ പെട്ടത്. സുഹൃത്തുക്കളായ ഇവര്‍ മറ്റൊരു സുഹൃത്തിന്റെ മകന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വേണ്ടി പോയതാണെന്നും പറയുന്നുണ്ട്. പ്ലമ്പിംഗ് ഇലക്ട്രിക്കല്‍ ജോലിയാണ് സുധീഷിന്. ശ്രീക്കുുട്ടനാണ് സഹോദരന്‍. അരുണ്‍ ഇന്‍ഷുറന്‍സ് ഏജന്റാണ്.ആതിരയാണ് സഹോദരി. ജെസിബി ഓപ്പറേറ്ററായ ഉദയകുമാര്‍ അവിവാഹിതനാണ് മൂതാവ് സുധര്‍മ്മ. സഹോദരന്‍ ആര്യോദയകുമാര്‍. ഭാര്യ സൂര്യ, മകള്‍ ആരുഷി, വെഡിംഗ് ഫോട്ടോഗ്രാഫറായ വിഷ്ണു വല്ലപ്പോഴും വിസ്മയ ചാനലിനുവേണ്ടിയും ഫോട്ടഗ്രാഫറായി ജോലി ചെയ്തിരുന്നു. അപകടത്തില്‍പെട്ട കാര്‍ വിഷ്ണുവിന്റേതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *