ഇലക്ട്രോണിക്ക് തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണത്തിന് തുടക്കമാവുന്നു

ന്യൂ ഡല്‍ഹി: ഫോട്ടോ പതിച്ച ഇലക്ട്രോണിക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ആരംഭിക്കുന്നു. ദേശീയ വോട്ടര്‍ ദിനമായ ഇന്ന്(25.01.2021)തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിതരണത്തിന് തുടക്കം കുറിക്കും. ക്യൂ.ആര്‍ കോഡ് ഉള്‍പ്പടെയുളളവകൊണ്ട് സുരക്ഷിതമാക്കിയതാണ് തിരിച്ചറിയല്‍ കാര്‍ഡിന്റെ ഇലക്ട്രോണിക്ക് രൂപമായ ഇ-എപ്പിക്ക്

ഇന്നുമുതല്‍ ഈ മാസം അവസാനം വരെയാണ് ആദ്യഘട്ട വിതരണം. തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിച്ചിട്ടുളള എല്ലാ പുതിയ വോട്ടര്‍മാര്‍ക്കും നിര്‍ദ്ദിഷ്ട വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ഇ-എപ്പിക്ക് ഡൗണ്‍ലോഡ് ചെയ്യാം. തെരഞ്ഞെടുപ്പു കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത നമ്പരായിരിക്കണം ഇത്. https://voterportal.eci.gov.in/https;//nvsp.in/ എന്നതാണ് വെബ്‌സൈറ്റ് വിലാസം. രജിസ്റ്റര്‍ ചെയത മൊബൈല്‍ നമ്പര്‍ നല്‍കി നിലവിലെ വോട്ടര്‍മാര്‍ക്ക് ഫെബ്രുവരി 1 മുതലും ഇ-എപ്പിക്ക് ഡൗണ്‍ലോഡ് ചെയ്യാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →