റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൈക്കപകടത്തില്‍ മരിച്ച ഭര്‍ത്താവിന്‌ പിന്നാലെ ഭാര്യയും മരിച്ചു

January 25, 2021 - 1:02 pm

തുറവൂര്‍: ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്‌ പിന്നില്‍ പിക്കപ്പ്‌ വാന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യ രശ്‌മി(38) ഇന്നലെ രാത്രിയോടെ മരിച്ചു. ഭര്‍ത്താവ്‌ സന്തോഷ്‌ (41) അപകട സമയത്തുതന്നെ മരിച്ചിരുന്നു.

കഴിഞ്ഞ വെളളിയാഴ്‌ച (22.1.2021) രാത്രിയായിരുന്നു അപകടം .ദേശീയപാതയില്‍ പട്ടണക്കാട്‌ സ്‌കൂളിന്‌ സമീപമാണ്‌ അപകടം നടന്നത്‌. പുതിയകാവിന്‌ സമീപമുളള ടിഎംസി കമ്പനി ജോലിക്കാരിയായ രശ്‌മി രാത്രി ഷിഫ്‌റ്റ്‌ കഴിഞ്ഞ്‌ ഭര്‍ത്താവ്‌ സന്തോഷിനോടൊപ്പം ബൈക്കില്‍ വിട്ടിലേക്ക്‌ പോകുന്നതിനിടെയാണ്‌ പിക്കപ്പ്‌ വാന്‍ വന്നിടിച്ചത്‌. മക്കള്‍ സ്വാതി,കാശിനാഥ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *