റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യ-ചൈന ഒമ്പതാംവട്ട കമാന്‍ഡര്‍തല ചര്‍ച്ച നാളെ

January 24, 2021 - 5:31 pm

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ-ചൈന ഉന്നതതല സൈനിക ചര്‍ച്ച നാളെ പുനരാരംഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഒമ്പതാംവട്ട കമാന്‍ഡര്‍തല ചര്‍ച്ചയാണ് നാളെ നടക്കുക.

ചൈനീസ് മേഖലയിലെ മോള്‍ഡോയില്‍ വച്ചാണ് കൂടിക്കാഴ്ച. കഴിഞ്ഞ കൂടിക്കാഴ്ചയ്ക്ക് സമാനമായി വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ചര്‍ച്ചയില്‍ പങ്കെടുക്കും. നവംബര്‍ ആറിനാണ് അവസാനവട്ട സൈനിക ചര്‍ച്ച നടന്നത്. മേഖലയിലെ താപനില മൈനസ് 30 ഡിഗ്രിക്ക് താഴെയായി കുറഞ്ഞിട്ടും ഇരുരാജ്യങ്ങളും സൈനികരുടെ എണ്ണത്തില്‍ കുറവുവരുത്തിയിരുന്നില്ല.

സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇരുരാജ്യങ്ങളും കൂടുതല്‍ പീരങ്കികളും ടാങ്കുകളും സൈനിക വാഹനങ്ങളും അതിര്‍ത്തിയിലേക്ക് എത്തിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *