റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൃന്ദാവനിൽ താമസമാക്കിയ റഷ്യൻ സ്ത്രീ അപ്പാർട്മെന്റിന്റെ ആറാം നിലയിൽ നിന്നു താഴേക്കു ചാടി ആത്മഹത്യ ചെയ്തു , കൃഷ്ണനെ കാണാൻ ആഗ്രഹിച്ചിരുന്നൂവെന്ന് സുഹൃത്ത്

January 24, 2021 - 8:14 pm

ആഗ്ര: റഷ്യൻ വംശജയായ സ്ത്രീയെ ഉത്തർപ്രദേശിലെ വൃന്ദാവനിൽ ശനിയാഴ്ച(23/01/21) മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി യുവതി സ്വന്തം ജീവിതം അവസാനിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വൃന്ദാവൻ ധാം അപ്പാർട്ട്‌മെന്റിലാണ് യുവതി താമസിച്ചിരുന്നത്. വൃന്ദാവൻ ധാം അപ്പാർട്ട്മെന്റ് റഷ്യൻ കെട്ടിടം എന്നും അറിയപ്പെടുന്നുണ്ട്. മരിച്ചത് റഷ്യൻ വംശജയായ ടാറ്റിയാന ഹ്മെലോവ്സ്കയ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിസിറ്റിംഗ് വിസയിൽ ഇന്ത്യയിലെത്തിയ ഇവർ 2019 ഫെബ്രുവരി മുതൽ അപ്പാർട്ട്മെന്റിൽ താമസിച്ചു വരികയാണ്.

ആറാം നിലയിലെ അപ്പാർട്ട്മെന്റിൽ യുവതി ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് പൊലീസ് സൂപ്രണ്ട് എംപി സിംഗ് പറഞ്ഞു. ഇവരുടെ ഒരു വനിതാ സുഹൃത്തും ഇതേ കെട്ടിടത്തിൽ താമസിക്കുന്നുണ്ടെന്ന് എസ്പി പറഞ്ഞു. ശ്രീകൃഷ്ണനെ കാണാൻ ഹ്മെലോവ്സ്കയ ആഗ്രഹിച്ചിരുന്നൂവെന്ന് സുഹൃത്തായ യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ആത്മഹത്യയെക്കുറിച്ച് റഷ്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *