റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മകന്‍ മുറിയില്‍ പൂട്ടിയട്ട വൃദ്ധന്റെ മരണം ഭക്ഷണം ലഭിക്കാതെയെന്ന്‌ പോസറ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌

January 21, 2021 - 11:08 am

മുണ്ടക്കയം: മുണ്ടക്കയത്തെ 80 കാരന്റെ മരണം ഭക്ഷണം കഴിക്കാത്തതാണെന്ന്‌ സൂചന. അമ്പനയില്‍ തൊടിയില്‍ വീട്ടില്‍ പൊടിയന്‍(80) ആണ്‌ മരിച്ചത്‌. ആന്തരീകാവയവങ്ങള്‍ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയില്‍ നിന്നും ഇറങ്ങിയതിന്റെ ലക്ഷണങ്ങള്‍ കാണാനില്ലെന്നും ആണ്‌ പ്രാഥമീക പോസറ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്‌. അതേസമയം പട്ടിണി മരണമാണോയെന്ന്‌ സ്ഥിരീകരിക്കാനായി ആന്തരീകാവയവങ്ങള്‍ രാസ പരിശോധനക്കയച്ചു.

19.1.2021 ചൊവ്വാഴ്‌ചയാണണ്‌ പൊടിയനേയും ഭാര്യ അമ്മിണിയേയും ആശാവര്‍ക്കര്‍മാര്‍ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ‌ തുടര്‍ന്ന്‌ പഞ്ചായത്തധികൃതരേയും പോലീസിനേയും അറിയിക്കുകയായിരുന്നു. അമ്മിണിയെ കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയിലും പിന്നീട്‌ മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. പൊടിയന്‍ ആശുപത്രയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ഇളയ മകന്‍ റെജിക്കൊപ്പയാിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്‌. ഇവരെ ഇയാള്‍ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ റെജി താമസിക്കുന്നുണ്ടെങ്കിലും മാതാപിതാക്കളെ ശ്രദ്ധിച്ചിരുന്നില്ല. ഇവര്‍ ജോലിക്കു പോകുമ്പോള്‍ സമീപ വാസികളോ ബന്ധുക്കളോ ഭക്ഷണം നല്‍കാതിരിക്കാന്‍ വീടിന്‌ മുന്നില്‍ നായെ കെട്ടിയിട്ടിരുന്നതായും പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *