റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരിപ്പൂര്‍: കോഴിക്കോട്‌ വിമാനത്താവളത്തില്‍ അണ്‍അക്കംപനീഡ്‌ ബാഗേജില്‍ (കാര്‍ഗോ)നിന്ന് ‌50.63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. എയര്‍ കസ്റ്റംസ്‌ ഇന്‍റലിജന്‍സാണ്‌ സ്വര്‍ണ്ണം പിടിച്ചത്‌. കോഴിക്കോട്‌ കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ്‌ ഉവൈസിന്‍റെ കാര്‍ഗോയില്‍ നിന്നാണ സ്വര്‍ണ്ണം കണ്ടെടുത്തത്‌.
യാത്രക്കാരന്‍ ഡിസംബര്‍ 26ന്‌ കുവൈത്തില്‍ നിന്ന്‌ കണ്ണൂരിലെത്തിയിരുന്നു. ബാഗേജ്‌ തിങ്ങളാഴ്‌ചയാണ്‌ വിമാനത്താവളത്തിലെത്തിയത്‌. തുടര്‍ന്ന്‌ നടന്ന പരിശോധനയിലാണ്‌ ഭക്ഷണവസതുക്കള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ്ണം പിടികൂടിയത്‌.

ഡെപ്യൂട്ടി കമ്മീഷണര്‍ ടിഎ കിരണ്‍, സൂപ്രണ്ട്‌എം പ്രവീണ്‍, ഇന്‍സ്‌പെക്ടര്‍ കരില്‍ സുരിറ, ഹവീല്‍ദാര്‍മാരായ പി.മനോഹരന്‍, വിശ്വംബരന്‍, എന്നിവരടങ്ങിയ സംഘമാണ്‌ സ്വര്‍ണ്ണം പിടിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *