റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹി -ലേ സര്‍വീസുകള്‍ ഫെബ്രുവരി 22ന് ആരംഭിക്കാന്‍ ഇന്‍ഡിഗോ

January 17, 2021 - 12:41 pm

ന്യൂഡല്‍ഹി: ഫെബ്രുവരി 22ന് ഡല്‍ഹിയ്ക്കും ലേയ്ക്കും ഇടയില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ആഭ്യന്തര വിമാന സര്‍വീസ് മെച്ചപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിത്. 2021 ഫെബ്രുവരി 22 മുതല്‍ ദില്ലി-ലേ വിമാന സര്‍വീസ് ആരംഭിക്കുമെന്നും ഇതിനുള്ള ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞതായും വിമാന കമ്പനി വ്യക്തമാക്കി. ലഡാക്കിന്റെ തലസ്ഥാനമായ ലേ ഇന്ത്യയിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍, സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കും പുറമേ ഇവിടത്തെ ബുദ്ധവിഹാരങ്ങളും ഉത്സവങ്ങളുമാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടേക്ക് ഏറ്റവുമധികം വിനോദ സഞ്ചാരികളെത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *