റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാങ്ക് ഇതര ധനകാര്യ കമ്പനികള്‍ക്ക് കടിഞ്ഞാണിടാന്‍ ആര്‍ബിഐ

January 17, 2021 - 12:44 pm

ന്യൂഡല്‍ഹി: വ്യാപക പരാതികളുടെ പശ്ചാത്തലത്തില്‍ ബാങ്ക് ഇതര ധനകാര്യ കമ്പനികളെ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക്. നിലവില്‍ ഷാഡോ ബാങ്കുകള്‍ എന്നറിയപ്പെടുന്ന ഇത്തരം സ്ഥാപനങ്ങള്‍ ആര്‍ബി ഐ നിയന്ത്രണങ്ങള്‍ പ്രകാരമല്ല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവയ്ക്കെതിരെ പരാതികള്‍ ധാരാളം ഉയരുന്നുമുണ്ട്.അതിനാല്‍ ഇത്തരം ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കാനാണ് ആദ്യപടിയായി റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ചട്ടപ്രകാരമുള്ള ധനകാര്യ ശേഷി ഇവര്‍ക്കുണ്ടാവണം എന്ന് നിര്‍ദേശിക്കും. ഇന്ത്യയില്‍ ബാങ്കുകള്‍ 18 ശതമാനം ഡെപ്പോസിറ്റുകള്‍ കൈയ്യില്‍ കരുതണമെന്നാണ്. ഇത് പണമായോ സ്വര്‍ണമായോ സര്‍ക്കാര്‍ സെക്യൂരിറ്റിയായോ കരുതാവന്നതാണ്. കരുതല്‍ ധനാനുപാതം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ പാലിക്കണമെന്ന് ആര്‍ബിഐ പറയുന്നു. ബാങ്കുകള്‍ ഇത്തരം ധനാനുപാതി മൂന്ന് ശതമാനമാണ്. നേരത്തെ നാല് ശതമാനമായിരുന്നു. മാര്‍ച്ച് 31ന് ശേഷം ഇത് വീണ്ടും മാറിയേക്കും. അതേസമയം ബാങ്കിതര മേഖലയില്‍ പണത്തിന്റെ അഭാവമുണ്ട്. എന്നിട്ടും ഇവര്‍ കരുതല്‍ ധനാനുപാതം പാലിക്കുന്നില്ല. ആര്‍ബിഐ നീക്കം പണത്തിന്റെ വലിയൊരു ഇടിവ് തന്നെ ഈ മേഖലയിലുണ്ടാക്കും. ഘട്ടം ഘട്ടമായിട്ടായിരിക്കും ഇത് നടപ്പാക്കുക. അതുകൊണ്ട് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നടപ്പാക്കാന്‍ സമയം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *