റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്തൊനേഷ്യയില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി

January 17, 2021 - 12:37 pm

ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി. സുലവേസി ദ്വീപിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. നിലവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 826 പേര്‍ക്ക് പരിക്കേറ്റതായി ഇന്തൊനീസ്യന്‍ ബോര്‍ഡ് ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ മരണങ്ങളും ഇന്തോനീസ്യയിലെ സുലാവേസി പ്രവിശ്യയിലെ മമുജു റീജന്‍സിയിലാണ് ഉണ്ടായത്. ഭൂകമ്പത്തില്‍ 15,000ത്തോളം പേര്‍ ഭവനരഹിതരായാണ് കണക്ക്. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമിയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പല പ്രദേശങ്ങളിലേയും താമസക്കാരോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചിരുന്നു. സുലവേസി അധികൃതര്‍ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പുനരധിവാസത്തിനും ദുരിതാശ്വാസത്തിനും വേണ്ടി 2,84,000 ഡോളര്‍ അനുവദിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *