Tag
ന്യൂസ് ഡെസ്ക്

കട്ടപ്പന: മദ്യം വാങ്ങാനെത്തിയ യുവാവ് കട്ടപ്പന ബിവറേജ്‌സ് കോര്‍പ്പറേഷനിലെ ജീവനക്കാരനെ പൊട്ടിയ ബിയർ കുപ്പി കൊണ്ട് കുത്തി.

ബിവറേജ്സ് ജീവനക്കാരനായ നരിയംപാറ തെക്കേക്കുറ്റ് സന്തോഷ് എബ്രഹാമിനാണ് കുത്തേറ്റത്. തങ്കമണി സ്വദേശി പ്രദോഷ് ആണ് ഇയാളെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കുത്തേറ്റ സന്തോഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

14 – 1 – 2021 വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ബ്രാന്‍ഡ് മാറി പ്രിന്റ് ചെയ്തതിന്റെ പേരിലാണ് ജീവനക്കാരും യുവാവുമായി തര്‍ക്കമുണ്ടായത്. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കിയെങ്കിലും പ്രകോപിതനായ യുവാവ് മദ്യക്കുപ്പി പൊട്ടിച്ച്‌ ജീവനക്കാരനെ കുത്തുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *