മലപ്പുറം: പതിനഞ്ച് കൊല്ലം കഴിഞ്ഞ് കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസ് സിപിഎം സഖ്യം വരുമെന്ന് മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ കെഎംഎ ഖാദറിന്റെ പ്രസ്‌താവന,.
ബിജെപി ഒരിക്കല്‍ ഇന്ത്യ ഭരിക്കുമെന്ന് 28 വര്‍ഷം മുമ്പ് താന്‍ തന്നെ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ അന്ന് എല്ലാവരും തന്നെ പരിഹസിക്കുകയാണ് ചെയ്‌തതെന്നും ഖാദര്‍ പറഞ്ഞു. ബംഗാള്‍ നിയമ സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ദിവസം കൊല്‍ക്കൊത്തയുിലെ സിപിഎം- കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. സിപിഎം ആയിട്ടുളള സഖ്യേത്തിന് കോണ്‍ഗ്രസ് പശ്ചിമ ബംഗാള്‍ നേതൃത്വത്തി്‌ന അനുമതി നല്‍കിയത് ആഴ്‌ചകള്‍ക്ക മുമ്പാണ്. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ നേരത്തേതന്നെ സിപിഎം പിബി അനുമതി നല്‍കിയിരുന്നു.



