ഇന്ത്യന്‍ വംശജ സബ്രീന സിങ് വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജ സബ്രീന സിങ്ങിനെ (33) വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി നിയമിച്ചു. ജനുവരി 20ന് ചുമതലയേല്‍ക്കുന്ന സബ്രീന വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. അമേരിക്കന്‍ കുടിയേറ്റക്കാര്‍ക്കായി പോരാടി അവര്‍ക്ക് അനുകൂലമായ സെല്ലര്‍ ആക്ട് 1946-ല്‍ അന്നത്തെ പ്രസിഡന്റ് ഹാരി എസ്. ട്രൂമാനിനെക്കൊണ്ട് പുറപ്പെടുവിക്കുന്നതിന് കാരണക്കാരനായ സര്‍ദാര്‍ ജഗ്ജീത് സിങ്ങിന്റെ പേരമകളാണ് സബ്രീന. പ്രതിവര്‍ഷം നൂറ് ഇന്ത്യക്കാര്‍ക്ക് അമേരിക്കയിലേക്ക് കുടിയേറാനുള്ള അനുമതി നല്‍കുന്നതായിരുന്നു നിയമം. 2016ല്‍ ഹിലരി ക്ലിന്റന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റീജിയണല്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായിരുന്ന സബ്രീന,ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ വക്താവായും സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്. ഇവര്‍ക്ക് പൗരത്വവും ലഭിക്കും. സോണി ഇന്ത്യയുടെ മുന്‍ സി.ഇ.ഒ. ആയിരുന്ന മന്‍ജീത് സിങ്ങിന്റെയും സിര്‍ല സിങ്ങിന്റെയും മകളാണ്.

Share
അഭിപ്രായം എഴുതാം