റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്തോനേഷ്യൻ യാത്രാ വിമാനം കാണാതായി , വിമാനത്തിൽ അൻപതിലേറെ യാത്രക്കാർ

January 9, 2021 - 8:43 pm

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തിൽ നിന്നും പറന്നുപൊങ്ങിയ വിമാനം കാണാതായി. ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ182 എന്ന വിമാനാണ് കാണാതായത്. ടേക്ക് ഓഫ് ചെയ്ത് അൽപ നേരത്തിന് ശേഷമാണ് വിമാനം കാണാതാകുന്നത്. അൻപതോളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ജക്കാർത്തയിൽ നിന്ന് പറന്നുപൊങ്ങി നാല് മിനിറ്റനകം വിമാനം 10,000 അടി ഉയരത്തിലെത്തിയ ഉടനെയാണ് റഡാറിൽ നിന്ന് വിമാനം കാണാതായത്. 27 വർഷം പഴക്കമുള്ള ബോയിം​ഗ് 737-500 വിമാനമാണ് എസ്ജെ182.

വിമാനത്തിന് സംഭവിച്ചതെന്താണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിമാനത്തിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *