റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കർഷക സമരം പരിഹരിക്കാൻ ഇന്ത്യയ്ക്കു മേൽ സമ്മർദ്ധം ചെലുത്തണമെന്നാവശ്യപ്പെട്ട് ബോറിസ് ജോൺസന് കത്ത് നൽകി 100 ബ്രിട്ടീഷ് എം പി മാർ

January 9, 2021 - 8:58 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേർന്ന് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന കർഷകരുടെ പ്രക്ഷോഭം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൂറോളം ബ്രിട്ടൻ എംപിമാർ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കത്ത് നൽകി.

“നിലവിലുള്ള പ്രതിസന്ധിയുടെ വേഗത്തിലുള്ള പരിഹാരത്തിനും സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ ജനാധിപത്യ മനുഷ്യാവകാശത്തിനും” സമ്മർദ്ദം ചെലുത്താൻ എം‌പിമാർ ജോൺസണോട് കത്തിൽ ആവശ്യപ്പെട്ടു.

വെളളിയാഴ്ച(08/01/21) നടന്ന എട്ടാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ കർഷക സമരം തുടരുകയാണ്. റിപ്പബ്ലിക് ദിനത്തിന് ട്രാക്ടർ റാലി നടത്താനുളള തീരുമാനത്തിലാണ് കർഷക സംഘടനകൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *