റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇറാന്റെ റെഡ് നോട്ടീസ്

January 6, 2021 - 12:10 pm

ടെഹ്റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റു ചെയ്യണമെന്ന് റെഡ് നോട്ടീസ് വഴി ഇറാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ട് ഇറാന്‍. ഇറാന്‍ സൈനിക മേധാവി ജനറല്‍ സുലൈമാനിയെ 2020 ജനുവരി 3ന് ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത് ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കിയാണ് ആവശ്യം. ഈ കുറ്റത്തിന് ട്രംപിനെയും മറ്റ് 47 അമേരിക്കന്‍ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാന്‍ അന്താരാഷ്ട്ര പോലീസ് സംഘടനയോട് അഭ്യര്‍ത്ഥിച്ചതായി ഇറാന്‍ ജുഡീഷ്യറി വക്താവ് ഗുലാം ഹുസൈന്‍ ഇസ്മാഈലി അറിയിച്ചു. കഴിഞ്ഞ ജൂണില്‍, കൊലപാതകം, ഭീകരവാദ കുറ്റം ചുമത്തി ടെഹ്റാന്‍ പ്രോസിക്യൂട്ടര്‍ അലി അല്‍ഖാസി മെഹര്‍ ട്രംപിനും യുഎസ് ഉദ്യോഗസ്ഥര്‍ക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജനറല്‍ സുലൈമാനി വധിക്കപ്പെട്ട് ഒരു വര്‍ഷം തികയുമ്പോഴാണ് ഇറാന്‍ ട്രംപിനെ അറസ്റ്റു ചെയ്യാന്‍ ഇന്റര്‍പോളിന് ഇറാന്റെ റെഡ് നോട്ടീസ് നല്‍കിയത്. ട്രംപ് സ്ഥാനമൊഴിഞ്ഞ് വൈറ്റ്ഹൗസില്‍ നിന്ന് പുറത്തുപോയതിനു ശേഷം ഇറാന്‍ നിയമപരമായി അദ്ദേഹത്തെ നേരിടുമെന്ന് ഇറാന്‍ ഗാര്‍ഡിയന്‍ കൗണ്‍സില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *