റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതീക്ഷയോടെ നിക്ഷേപകര്‍: ബിറ്റ്കോയിന്‍ ആദ്യമായി 30,000 ഡോളര്‍ മറികടന്നു

January 3, 2021 - 8:58 pm

ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്‍ ആദ്യമായി 30,000 ഡോളര്‍ മറികടന്നു. ഓണ്‍ലൈന്‍ പേയ്മെന്റ് ഭീമനായ പേപാല്‍ ക്രിപ്‌റ്റോകറന്‍സി ഉപയോഗിക്കാന്‍ അക്കൗണ്ട് ഉടമകളെ പ്രാപ്തമാക്കുമെന്ന് പറഞ്ഞിരുന്നു. അതിനുശേഷം, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് ഭീമനായ ജെപി മോര്‍ഗന്‍ ചേസിലെ വിശകലന വിദഗ്ധര്‍ ക്രിപ്‌റ്റോകറന്‍സിയെ സ്വര്‍ണ്ണവുമായി താരതമ്യപ്പെടുത്തിയതും നിക്ഷേപകരുടെ ആത്മവിശ്വാസം കൂട്ടി എന്നാണ് വിലയിരുത്തല്‍.പല രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ വകവയ്ക്കാതെയാണ് ആളുകള്‍ ബിറ്റ്കോയിനില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. പെട്ടെന്നുള്ള ബിറ്റ്‌കോയിന്‍ നേട്ടം സാധാരണ ഇക്വിറ്റികളില്‍ ഉറച്ചുനില്‍ക്കുന്ന വ്യാപാരികളെപ്പോലും ബിറ്റ്‌കോയിനിലേയ്ക്ക് ആകര്‍ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ബിറ്റ്‌കോയിനിന്റെ വിലയില്‍ പെട്ടെന്നുണ്ടാകുന്ന അനിയന്ത്രിതമായ ചാഞ്ചാട്ടത്തെത്തുടര്‍ന്ന് ബിറ്റ്‌കോയിന്‍ സ്വീകരിക്കുന്ന പല കമ്പനികളും നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരു ബിറ്റ്‌കോയിന് 2017 തുടക്കത്തില്‍ 60,000 രൂപയോളമായിരുന്നു വില. ദിവസങ്ങള്‍ക്കു ശേഷം അത് ഏഴു ലക്ഷത്തിലെത്തി. പിന്നീട് 10 ലക്ഷത്തോളം എത്തിയെങ്കിലും വീണ്ടും താഴോട്ട് പോയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *