റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെയ്യാറ്റിന്‍കരയില്‍ പോലീസിന്റെ അമിത താത്പര്യമാണ് രണ്ടുപേരുടെ ജീവന്‍ നഷ്ടമാക്കിയതെന്ന് ഉമ്മൻ ചാണ്ടി, പോലീസിന്റെ തിടുക്കത്തിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടോയെന്ന് സംശയിക്കുന്നതായി കെ. ആന്‍സലന്‍

December 30, 2020 - 1:12 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പോലീസിന്റെ അമിത താത്പര്യമാണ് രണ്ടുപേരുടെ ജീവന്‍ നഷ്ടമാക്കിയതെന്ന് മരിച്ച രാജൻ്റെ വീട് സന്ദര്‍ശിച്ചശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. സ്ഥലമൊഴിപ്പിക്കാന്‍ പോലീസ് തിടുക്കം കാട്ടിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടോയെന്ന് സംശയിക്കുന്നതായി കെ. ആന്‍സലന്‍ എംഎല്‍എ യും പറഞ്ഞു. പോലീസിന് വീഴ്ച പറ്റിയതായും പരാതിക്കാരി വസന്ത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തകയാണെന്നും എംഎല്‍എ പറഞ്ഞു.

അതേസമയം, രാജന്റെ ഭൂമിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ജില്ലാകളക്ടര്‍ നെയ്യാറ്റിന്‍കര തഹസില്‍ദാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഭൂമിയിലുള്ള വസന്തയുടെ അവകാശവാദം പരിശോധിക്കും. വസന്തയുടെ പട്ടയം വ്യാജമാണോയെന്നും പരിശോധിക്കും. രാജന്റെ മക്കള്‍ ഇന്നലെ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് നിലവില്‍ അന്വേഷണം ആംഭിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *