റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ഷകസമരത്തില്‍ വീണ്ടും ആത്മഹത്യ

December 28, 2020 - 8:34 am

ന്യൂ ഡല്‍ഹി: കര്‍ഷക സമരത്തില്‍ വീണ്ടും ആത്മഹത്യ. അഡ്. അമര്‍ജിത്ത് സിംഗ് എന്നയാളാണ് അത്മഹത്യ ചെയ്തത്. ഇതോടെ കര്‍ഷകസമരത്തില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം മൂന്ന് ആയി. തിക്രി അതിര്‍ത്തിയിലെ സമരസ്ഥലത്ത് പ്രധാന മന്ത്രിക്ക് കത്തെഴുതിവച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്.

പ്രധാന മന്ത്രിയുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യയെന്ന് അഡ്, അമര്‍ജിത്ത്‌സിംഗ് കത്തില്‍ വിശദീകരിക്കുന്നു. ഏകാധിപതിയെന്നാണ് അദ്ദേഹം പ്രധാന മന്ത്രിക്ക് നല്‍കുന്ന വിശേഷണം. ജനങ്ങള്‍ അവരുടെ ആഹാരത്തിന് വേണ്ടി നടത്തുന്ന സമരത്തെ പ്രധാന മന്ത്രി കണ്ടില്ലെന്ന് നടിക്കുന്നുവെന്നും കത്തില്‍ പറയുന്നു. കര്‍ഷകനായ അമര്‍ജീത്ത് ജലാലബാദ് ബാര്‍ അസോസ്സിയേഷന്‍ ഭാരവാഹികൂടിയാണ് ദിവസങ്ങള്‍ക്കുമുമ്പാണ് സമരത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തിക്രി അതിര്‍ത്തിയിലെ സമരസ്ഥലത്തെത്തിയത്.

ഹരിയാന ഗുരുദ്വാരയിലെ പുരോഹിതനായിരുന്ന ബാബാ രാംസിംഗിന്‍റേതായിരുന്നു പ്രക്ഷോഭം തുടങ്ങിയ ശേഷമുളള ആദ്യത്തെ ആത്മഹത്യ. സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ 22 കാരനായ പഞ്ചാബിലെ കര്‍ഷകന്‍ ഗുര്‍ലബ് സിംഗായിരുന്നു രണ്ടാമത് ആത്മഹത്യ ചെയ്തത്.

പ്രധാന മന്ത്രിയുടെ മന്‍കീബാത്തിനിടെ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയുന്ന കര്‍ഷകര്‍ പാത്രം കൊട്ടി പ്രതിഷേധിച്ചിരുന്നു. കോവിഡ് പോരാളികള്‍ക്ക് പാത്രം കൊട്ടി ആദരവ് പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. അതേ രീതി തന്നെ പ്രധാന മന്ത്രിക്കെതിരായ സമരത്തിനുളള മാര്‍ഗ്ഗമായി കര്‍ഷകര്‍ തെരഞ്ഞെടുക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *