റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മോദി വികസന പ്രളയമാണ് കൊണ്ടുവരുന്നതെന്ന് അമിത് ഷാ

December 27, 2020 - 10:35 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൃദയത്തില്‍ വടക്ക് കിഴക്ക് സംസ്ഥാനങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതിനാലാണ് കലാപം, ബന്ത്, റോഡ് ഉപരോധങ്ങള്‍ എന്നിവയുടെ ഒരു യുഗം അവസാനിപ്പിച്ച് മേഖലയിലെ വികസന പ്രവാഹം ഉണ്ടായതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാന അന്തരീക്ഷം നില നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി കാര്യങ്ങളാണ് ചെയ്തത്. എട്ട് തീവ്രവാദ സംഘടനകളിലെ 644 കേഡറുകള്‍ 2500 ആയുധങ്ങളുമായി കീഴടങ്ങി. അവര്‍ ഇപ്പോള്‍ മുഖ്യധാരയില്‍ ചേര്‍ന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.നേരത്തെ മണിപ്പൂര്‍ കലാപത്തിനും ബന്ദുകള്‍ക്കും റോഡ് ഉപരോധങ്ങള്‍ക്കുമാണ് പേരുകേട്ടത്. എന്നാല്‍ ഇന്ന് അതല്ല സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനല്‍ പോലെയാണെന്നും അതില്‍ വലിയ ഭൂരിപക്ഷത്തോടെ വിജയികളായി മാറുമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *