ടോക്കിയോ: കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് ലോക വ്യാപകമായി പടരുന്നു. പുതിയ വൈറസ് ജപ്പാനില്‍ സ്ഥിരികരിച്ചതായി ജപ്പാനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് പേര്‍ക്കാണ് രോഗ ബാധ കണ്ടെത്തിയത്. ഡിസംബര്‍ 18 നും ഡിസംബര്‍ 21 നും ഇടയില്‍ അഞ്ച് പേരാണ് യുകെയില്‍ നിന്ന് ജപ്പാനിലെത്തിയത്. ഇതില്‍ ഒരാള്‍ക്ക് മാത്രമായിരുന്നു രോഗ ലക്ഷണം ഉണ്ടായിരുന്നത്. എന്നാല്‍ സാംപിള്‍ പരിശോധനയില്‍ പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു.
അഞ്ചുപേരെയും വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് ക്വാറന്റൈയിനില്‍ വിട്ടിരുന്നുവെന്നും ആരോഗ്യമന്ത്രി നോറിഹാസ തമുര പറഞ്ഞു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്റ്റിയസ് ഡിസീസസില്‍ നടത്തിയ കൂടുതല്‍ വിശകലനത്തിലാണ് ബ്രിട്ടീഷ് വേരിയന്റ് വൈറസ് ഉണ്ടെന്ന് കണ്ടെത്തിയത്. ഇത് മുന്പത്തേക്കാള് 70 ശതമാനം കൂടുതല്‍ പകരുന്ന വൈറസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

