റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏകദിന കോടതികള്‍ക്ക്‌ രൂപം നല്‍കി യുഎഇ ഫെഡറല്‍ ജുഡീഷ്യറി

December 24, 2020 - 9:56 am

അബുദാബി: ചെറിയ കേസുള്‍ ഒറ്റ ദിവസം കൊണ്ട്‌ തീര്‍പ്പാക്കാന്‍ ഏകദിന കോടതിക്ക്‌ യുഎഇ ഫെഡറല്‍ ജുഡീഷ്യറി അംഗീകാരം നല്‍കിയതോടെ രാജ്യത്തെ എല്ലാകോടതികളിലും ഏകദിന കോടതികള്‍ നിലവില്‍ വരും. കേസുകള്‍ കെട്ടിക്കിടക്കുന്നത്‌ കുറക്കുകയാണ്‌ ഇതുകൊണ്ടുദ്ദേശിക്കുന്നതെന്ന്‌ നീതിന്യായ മന്ത്രി സുല്‍ത്താന്‍ അല്‍ ബാദി അല്‍ ദാഹിരി പറഞ്ഞു.

പണിമുടക്ക്‌, ഫോണ്‍കോള്‍ ചോര്‍ത്തല്‍, ഓണ്‍ലൈനിലൂടെ മനപ്പൂര്‍വ്വം ശല്ല്യപ്പെടുത്തുക, അബന്ധത്തില്‍ മറ്റൊരാളുടെ സ്വത്തിന്‌ തീപിടിക്കാന്‍ കാരണമാവുക,ജീവനാംശം, ശിശുപരിചരണം സംബന്ധിച്ച കോടതിവിധി നടപ്പാക്കാതിരിക്കുക തുടങ്ങിയ കേസുകളാണ്‌ ഏകദിന കോടതികള്‍ പരിഗണിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *