റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ അടുത്ത സുഹൃത്തായിരുന്ന മാടശ്ശേരി മാധവ വാര്യർ രചിച്ച ‘ഗന്ധർവഹൃദയത്തിൻ്റെ സഞ്ചാരങ്ങൾ’ എന്ന കൃതി പ്രകാശനം ചെയ്തു. ചങ്ങമ്പുഴയുടെ കാവ്യജീവിതത്തിലേക്ക് ആഴത്തിലിറങ്ങുന്ന ഈ പഠന ഗ്രന്ഥത്തിൻ്റെ കയ്യെഴുത്തു പ്രതി മാധവ വാര്യരുടെ മരണത്തിനു ശേഷമാണ് കണ്ടു കിട്ടിയത്.

ആലപ്പുഴ ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ പുസ്തകോൽസവത്തോടനുബന്ധിച്ച് ഡിസംബർ 23 ബുധനാഴ്ച സംഘിപ്പിക്കപ്പെട്ട വനിതാ എഴുത്തുകാരുടെ സംഗമത്തിൽ വച്ച് ഡോ. പി. എസ് .ശ്രീകലയാണ് പുസ്തകം പ്രകാശനം ചെയ്തത്. ദീപ്തി അജയകുമാർ , ബിച്ചു എക്സ് മലയിൽ, മാധവ വാര്യരുടെ മക്കളായ ശ്രീരാമൻ , ഹരിമാധവൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ക്രിയാറ്റിഫ് പബ്ലിഷേഴ്സാണ് പ്രസാധകർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *