റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ചൊവ്വാഴ്ച (22/12/2020) തുടക്കമാവും

December 22, 2020 - 9:24 am

തിരുവനന്തപുരം: നിയമ സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കേരള പര്യടനത്തിന് ചൊവ്വാഴ്ച (22/12/2020) തുടക്കമാവും. ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് കൊല്ലത്തും. വൈകിട്ട് നാലിന് പത്തനംതിട്ടയിലുമാണ് സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളിലടക്കമുളള പ്രമുഖരുമായി കൂടിക്കാഴ്ച നടകത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെയാണ് കേരള പര്യടനം പ്രഖ്യാപിച്ചത്.

എല്‍.ഡിഎഫിന്റെ നേതൃത്വത്തിലാണ് പരിപാടി കൂടിക്കാഴ്ചകളില്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങളും പരിഗണിച്ചാവും എല്‍ഡിഎഫിന്റെ പ്രകടന പത്രിക തയ്യാറാക്കുക. 2016 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായും പിണറായി വിജയന്‍ നവകേരള യാത്ര നടത്തി പ്രമുഖരുമായി സംവദിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *