റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബുദ്ധസാഹിത്യങ്ങള്‍ക്കായി ലൈബ്രറി സ്ഥാപിക്കാമെന്ന് മോദി

December 22, 2020 - 9:18 am

ന്യൂഡല്‍ഹി: പരമ്പരാഗത ബുദ്ധ സാഹിത്യങ്ങളുടേയും വിശുദ്ധ ഗ്രന്ഥങ്ങളുടേയും ലൈബ്രറി സ്ഥാപിക്കാമെന്ന നിര്‍ദ്ദേശവുമയി പ്രധാനമന്ത്രി നരേന്ദ്ര മോദി . ആറാമത് ഇന്‍ഡോ -ജപ്പാന്‍ സംവാദ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന മോദി.

ബുദ്ധസന്ദേശത്തിന്റെ വെളിച്ചം ഇന്ത്യയില്‍ നിന്ന് ലോകത്തിന്റെ പലഭാഗങ്ങലിലേക്കും വ്യാപിച്ചു. വിവിധരാജ്യങ്ങളില്‍ നിന്നുളള ബുദ്ധസാഹിത്യങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ ലൈബ്രറി ശേഖരിക്കും. അവ വിവര്‍ത്തനം ചെയ്യുകയും ബുദ്ധമതത്തിലെ എല്ലാ സംന്യാസിമാര്‍ക്കും പണ്ഡിതന്മാര്‍ക്കും സൗജന്യമായി ലഭ്യമാക്കുകയും ചെയ്യും. ലൈബ്രറി ഗവേഷണത്തിനുളള വേദികൂടിയാണെന്നും മോദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *