റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംവിധായകൻ നരണിപുഴ ഷാനവാസ് കെ ജി ഹോസ്പിറ്റൽ വെന്റിലേറ്ററിൽ

December 21, 2020 - 12:50 pm

സൂഫിയും സുജാതയും എന്ന ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂർ കെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലാണ് ഷാനവാസെന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 72 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. അപകടനില തരണം ചെയ്തിട്ടില്ല. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സിലേക്ക് കയറ്റുമ്പോൾ ബ്ലീഡിങ് ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ സിനിമയ്ക്കായി തിരക്കഥ ഒരുക്കാനായി അട്ടപ്പാടി ആദിവാസി മേഖലയിലേക്ക് പോയതാണ് സംവിധായകന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *