കെ.പി.എ.സി ലളിത ഐ.സി.യുവില്‍; കരള്‍ മാറ്റിവെക്കേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്

November 8, 2021

കൊച്ചി: നടി കെ.പി.എ.സി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ കരള്‍ മാറ്റിവെക്കേണ്ടി …

ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ ആശുപത്രിയില്‍

January 8, 2021

ബേണ്‍: ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്ററിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് ആശുപത്രിയിലാണെന്നും സുഖം പ്രാപിക്കുന്നുണ്ടെങ്കിലും വിശ്രമം ആവശ്യമാണെന്നും മകള്‍ കോറിന്‍ ബ്ലാറ്റര്‍ ആന്‍ഡന്‍മാറ്ററാണ് അറിയിച്ചത്. തുടര്‍ച്ചയായി അഞ്ചാം വട്ടവും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബ്ലാറ്റര്‍ യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെയും (യുവേഫ) അമേരിക്കയുടേയും …

പഞ്ചായത്ത് അംഗത്തെ മുന്‍ പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവ് മര്‍ദിച്ചതായി പരാതി

January 2, 2021

കോട്ടയം : പഞ്ചായത്ത് അംഗത്തെ മുന്‍ പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവ് മര്‍ദിച്ചതായി പരാതി. മര്‍ദനത്തിന് ഇരയായ പത്താം വാർഡിൽ നിന്നുള്ള പഞ്ചായത്ത് അംഗം സിപി ഐഎമ്മിലെ പ്രിന്‍സ് മാത്യൂവിനെ മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ഇതേ വാര്‍ഡിലെ മുന്‍ മെമ്പറുടെ ഭര്‍ത്താവായ …

മുന്‍ മന്ത്രി നീലലോഹിത ദാസ് ആശുപത്രിയില്‍

December 27, 2020

തിരിവനന്തപുരം: തലച്ചോറിലേക്കുളള രക്ത സ്രാവത്തെ തുടര്‍ന്ന് മുന്‍ മന്ത്രി നീലലോഹിത ദാസിനെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2020 ഡിസംബര്‍ 24 ന് വ്യാഴാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കുശേഷം തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് …

സംവിധായകൻ നരണിപുഴ ഷാനവാസ് കെ ജി ഹോസ്പിറ്റൽ വെന്റിലേറ്ററിൽ

December 21, 2020

സൂഫിയും സുജാതയും എന്ന ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂർ കെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലാണ് ഷാനവാസെന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 72 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. അപകടനില തരണം ചെയ്തിട്ടില്ല. …

ബിനീഷ് കൊടിയേരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

November 1, 2020

ബംഗളൂരു: ഇ ഡിയുടെ ചോദ്യം ചെയ്യലിനിടെ ബിനീഷ് കൊടിയേരിക്ക് ദേഹാസ്വാസ്ഥ്യം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ച്ചയായി നാലാംദിവസമാണ് ഇഡി ബിനീഷിനെ ചോദ്യം ചെയ്യലിന് വിധേയനാക്കിയത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തിരുന്നു. തുടർന്ന് 1-11-2020 ഞായറാഴ്ച ചോദ്യം …

കൂത്താട്ടുകളത്ത് സ്ഫോടനം നടന്ന തട്ടുകട ഫോറന്‍സിക്ക് സംഘം പരിശോധന നടത്തി

October 16, 2020

കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗണില്‍ സ്ഫോടനത്തില്‍ തകര്‍ന്ന തട്ടുകട ഫോറന്‍സിക്ക് സംഘം പരിശോധന നടത്തി. ടൗണില്‍ ഇന്ത്യന്‍ഓയില്‍ പമ്പിന് എതിര്‍ വശത്ത് എം.സി റോഡരുകിലുളള തട്ടുകടയിലാണ് സ്ഫോടനം നടന്നത്. ഫോറന്‍സിക്ക് ഓഫീസര്‍ അനുഫിലിപ്പിന്‍റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ബുധനാഴ്ച …

കിഡ്‌നി സംബന്ധമായ രോഗങ്ങളേതുടര്‍ന്ന്‌ മഅ്‌ദനി ആശുപത്രിിലേക്ക്‌

September 1, 2020

ബംഗളൂരു: കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന്‌ മഅ്‌ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. ബംഗ്ളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅ്‌ദനിക്ക്‌ ക്രിയാറ്റിന്‍ വര്‍ദ്ധിച്ചിട്ടുണ്ട്‌. ജി.എഫ്‌ആര്‍ കുറയുകയും ചെയ്‌തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. താന്‍ ആശുപത്രിയിലേക്ക്‌ പോകുകയാണെന്നും തനിക്കുവേണ്ടി സഹോദരങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ഫെയ്‌സ്‌ …

കൊറോണ വൈറസ്: ആലപ്പുഴയില്‍ ഒരാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

February 18, 2020

ആലപ്പുഴ ഫെബ്രുവരി 18: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഒരാളെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രോഗബാധ നേരിടുന്നതിനായി പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതേ ആശുപത്രിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബില്‍ രക്തം …