റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശൈത്യകാല സമ്മേളനം ഒഴിവാക്കിയത് കര്‍ഷക സമരം ചര്‍ച്ച ചെയ്യാതിരിക്കാന്‍-ശിവസേന

December 21, 2020 - 11:32 am

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഒഴിവാക്കിയത് കര്‍ഷക സമരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കാനാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.സേനയുടെ മുഖപത്രമായ സാമ്‌നയിലെ തന്റെ പ്രതിവാര കോളത്തിലാണ് കേന്ദ്രത്തെ വിമര്‍ശിച്ച റാവത്ത് എഴുതിയത്. സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി ‘1,000 കോടി’ ചെലവഴിക്കേണ്ടതിന്റെ ആവശ്യകതയും കോളം ചോദ്യം ചെയ്തു.

എന്നാല്‍, വിവാദമായ പുതിയ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉടന്‍ പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരിയടക്കം ആവശ്യപ്പെട്ടിരുന്നു. പക്ഷെ, എല്ലാ പാര്‍ട്ടികളുടെയും നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സമ്മേളനം ഒഴിവാക്കുന്ന കാര്യത്തില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും പ്രഹ്ലാദ് ജോഷി വ്യക്തമാക്കുകയായിരുന്നു.പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം എത്രയും വേഗം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ് എന്നും ജോഷി പറഞ്ഞു. ആറുമാസത്തിനുള്ളില്‍ പാര്‍ലമെന്റ് യോഗം ചേരണമെന്നാണ് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നത്. പറയുന്നു. ഫെബ്രുവരി ഒന്നിന് നടക്കേണ്ട ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി ജനുവരി അവസാന വാരത്തിലാണ് ഇനി ബജറ്റ് സെഷന്‍ ആരംഭിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *