സാമൂഹ്യമാധ്യമങ്ങളിലൂടെ രണ്ടായിരത്തോളം സ്ത്രീകളെ ശല്യപ്പെടുത്തി, യുവാവ് അറസ്റ്റിൽ

താനൂര്‍: സാമൂഹ്യമാധ്യമങ്ങളിലൂടെ രണ്ടായിരത്തോളം സ്ത്രീകളെ ശല്യപ്പെടുത്തിയകേസില്‍ യുവാവിനെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശി സനോജ് (32) ആണ് പിടിയിലായത്. ഇയാൾ സ്ത്രീകളെ വാട്സ്‌ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും നിരന്തരം ശല്യപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള സ്ത്രീകളെ അശ്ളീല സന്ദേശങ്ങളും ചാറ്റുകളുമായി

ഫേസ്ബുക്ക് മെസഞ്ചര്‍ വഴിയും ശല്യപ്പെടുത്തി. ഇത് നാലു വര്‍ഷത്തോളമായി തുടരുകയായിരുന്നു. ഒടുവിൽ സ്ത്രീയെന്ന വ്യാജേനയാണ് പോലീസ് ഇയാളെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്. നാലു ദിവസം ചാറ്റ് ചെയ്തതിനു ശേഷമായിരുന്നു നാടകീയമായ അറസ്റ്റ്.

പ്രതിയുടെ ഫോണില്‍നിന്ന് ഫേസ്ബുക്ക് മെസഞ്ചര്‍ വഴി വിവിധ ജില്ലകളിലെ സ്ത്രീകളെ ശല്യപ്പെടുത്തിയതിന്റെ തെളിവുകൾ കണ്ടെത്തി.താനൂര്‍ സി.ഐ പി. പ്രമോദ് ,​ സീനിയര്‍ സിപിഒ സലേഷ് കാട്ടുങ്ങല്‍, സിപിഒ വമോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →