ന്യൂഡല്‍ഹി: കോവിഡ് മൂലം വീടുകളിൽ കഴിയുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ പഠിച്ചിരുന്ന കുട്ടികൾക്ക് വിദ്യാഭ്യാസാവശ്യത്തിനായി പ്രതിമാസം 2000 രൂപ നല്‍കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അവിടെ താമസിക്കുന്ന കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ശിശു സംരക്ഷണ സ്ഥാപനങ്ങൾക്ക് 30 ദിവസത്തിനകം നല്‍കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളെ പഠിപ്പിക്കുന്നതിന് ആവശ്യമായ അധ്യാപകരെ ലഭ്യമാക്കിയിട്ടുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് എല്‍.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കൊവിഡ് 19 പകര്‍ച്ചവ്യാധി തുടങ്ങിയപ്പോള്‍ 2,27,518 കുട്ടികള്‍ സി.സി.ഐകളിലുണ്ടായിരുന്നുവെന്നും പിന്നീട് 1,45,788 പേര്‍ രക്ഷിതാക്കളുടെ അടുത്തേക്ക് മാറിയെന്നും ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, അജയ് റസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.



