അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വാഹനഗതാഗതം നിരോധിച്ചു

December 14, 2020 - 8:09 pm

ആലപ്പുഴ: ചമ്പക്കുളം ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ റോഡില്‍ ചമ്പക്കുളം പാലത്തിനു സമീപമുള്ള മാമ്മൂട് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചതിനാല്‍ ഡിസംബര്‍ 15, 2020  മുതല്‍ ഇത് വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. എടത്വ-കണ്ടങ്കരി റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ ചമ്പക്കുളം പാലത്തില്‍ കയറി പാലത്തിന്റെ പടിഞ്ഞാറെക്കര വഴിയും എടത്വയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പൂപ്പള്ളി- ചമ്പക്കുളം റോഡില്‍ കൂടി ചമ്പക്കുളം പാലത്തില്‍ കയറി പാലത്തിന്റെ കിഴക്കേകര വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് പാലം ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ബന്ധപ്പെട്ട രേഖ:https://www.prd.kerala.gov.in/ml/node/105439

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *