തിരുവനന്തപുരം: വിമാനതാവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ എൻ.ഐ.എ നാല് പ്രതികളെ കൂടി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. സിദ്ദിഖുല്‍ അക്ബര്‍, മുഹമ്മദ് ഷമീര്‍, രതീഷ്, അഹമ്മദ് കുട്ടി എന്നിവരെയാണ് പിടികിട്ടാപ്പുള്ളികളാക്കിയത്.
പ്രതികള്‍ നാല് പേരും യുഎഇയില്‍ ഉണ്ടെന്ന് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായവും തേടി.
പ്രതികള്‍ക്ക് എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. കേസില്‍ പ്രതിയായ റബിന്‍സിനെ കസ്റ്റംസ് 11-12-2020 വെള്ളിയാഴ്ച ചോദ്യം ചെയ്യും. ജയിലില്‍ എത്തിയാണ് ചോദ്യം ചെയുക. നിലവില്‍ എന്‍ഐഎയുടെ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ആണ് റബിന്‍സ് ഉള്ളത്. ചോദ്യം ചെയ്യലിനു ശേഷം റബിന്‍സിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്.



