മുംബൈ: നടന്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനടെ നടത്തിയ വന്‍ ലഹരിവേട്ടയില്‍ രണ്ടര കോടി രൂപ വിലവരുന്ന 5 കിലോ വീര്യം കൂടിയ മലാന ക്രീം എന്ന ലരരിമരുന്നുകള്‍ പിടികൂടി. ഒപ്പം 18 ലക്ഷം രൂപയും പിടിച്ചെടുത്തു. കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി റീഗല്‍ മഹാകാലിനേയും എന്‍സിബി അറസ്റ്റ് ചെയ്തു.
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ഇതുവരെ നടന്ന റെയ്ഡുകലില്‍ ഏറ്റവും കൂടതല്‍ ലഹരിവസ്തുക്കള്‍ പിടിച്ചടുത്തത് ഈ റെയ്ഡിലായിരുന്നു. അറസ്റ്റിലായ റീഗല്‍ മഹകാലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ റെയ്ഡ് തുടരുകയാണ്.
കഴിഞ്ഞ സെപ്തംബറില്‍ അറസ്റ്റിലായ അഞ്ജു കേശ്വാണി എന്ന ഇടനിലക്കാരനില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് റീഗല്‍ മഹാകാലിന്റെ അറസ്റ്റിലേക്ക് നയിച്ചത്. എന്നാല്‍ റീഗല്‍ മഹാകാലിന് നേരത്തെ കേസില്‍ അറസ്റ്റ് ചെയ്ത നടി റിയാ ചക്രവര്‍ത്തിയുമായോ, സഹോദരന്‍ ഷൗവിക്കുമായോ നേരിട്ട ബന്ധമുളളതായി തെളുിവില്ല.
ചെറിയതോതില്‍ ലഹരി വാങ്ങി ഉപയോഗിച്ചതിന് മാത്രം റിയക്കും സഹോദരനുമെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തിയതിന് കോടതിയില്‍ നിന്നും തിരിച്ചടി ലഭിച്ചതിന് പിന്നാലെയാണ് എന്‍സിബിയുടെ ലഹരിവേട്ട . റീഗല്‍മഹാകാലിനെ രണ്ടുദിവസത്തെ എന്‍സിബി കസറ്റഡിയില്‍ വിട്ടു.

