അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കൊല്ലം ജില്ലയില്‍ ബുറേവി: ജാഗ്രത തുടരും

December 5, 2020 - 2:43 pm

കൊല്ലം: ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പുകളെ തുടര്‍ന്ന് ജില്ലയില്‍ സജ്ജമാക്കിയ സംവിധാനങ്ങളും ജാഗ്രതയും തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ജില്ലയില്‍  തുടങ്ങിയ കണ്‍ട്രോള്‍ റൂമുകള്‍ അതേപടി തുടരും. എന്‍ ഡി ആര്‍ എഫ് സംഘം ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ദുരന്തനിവാരണത്തിന് ചുമതലപ്പെട്ട എല്ലാ വകുപ്പുകളും ജാഗ്രത തുടരും. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ജില്ലയില്‍  നിതാന്ത ജാഗ്രത പുലര്‍ത്തുമെന്ന്  കലക്ടര്‍ അറിയിച്ചു. 

ജില്ലയില്‍ ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ക്യാമ്പുകള്‍ സജ്ജമാക്കാന്‍ സംവിധാനം ഒരുക്കിയെങ്കിലും തുടങ്ങേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. വിവിധ വകുപ്പുകള്‍ കൈക്കൊണ്ട നടപടികള്‍ ദുരന്ത നിവാരണ അതോറിറ്റി യോഗം വിലയിരുത്തി.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9357/Cyclone-Burevi.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *