കോഴിക്കോട്: കേരള ഗസ്‌റ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ മാനന്തവാടി താലൂക്ക് പ്രസിഡന്റ് കുണ്ടായിത്തോട് സബര്‍മതിയില്‍ എന്‍.പി ബാലകൃഷ്‌ണന്‍ (55) നെ മരിച്ച നിലയില്‍ കണ്ടെത്തി. ചാലിയാറിലാണ് മൃതദേഹം കണ്ടെത്തിയത്. മാനന്തവാടി എഇഒ ഓഫീസില്‍ സീനിയര്‍ സൂപ്രണ്ടാണ് ബാലകൃഷ്‌ണന്‍. ഇദ്ദേഹത്തിന്റെ ബൈക്ക് ഇന്നലെ പുലര്‍ച്ചെ ഫറോക്ക് പാലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. .
എന്‍ജിഓഅസ്സിസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയേറ്റംഗവും ആയിരുന്നു. കോഴിക്കോട് ഗവണ്‍മെന്റ് എംപ്ലോയിസ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍, സെറ്റോ ജില്ലാ ചെയര്‍മാന്‍, എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ജീജ(അദ്ധ്യാപിക ,ഫറോക്ക് ജിജിവിഎച്ചഎസ്‌എസ്). മക്കള്‍: ഋഷികേശ്,നിവേദിത.



