റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പളളികളില്‍ ആരാധനക്കെത്തുന്നവരെ തടയില്ലെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭാ സെക്രട്ടറി ബിജു ഉമ്മന്‍

December 5, 2020 - 3:33 pm

കോലഞ്ചേരി: മലങ്കര സഭയുടെ പളളികളില്‍ ആരാധനക്കെത്തുന്ന ഒരാളെയും തടയില്ലെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ വ്യക്തമാക്കി. നഷ്ടമായ പളളികളില്‍ ആരാധനക്കായി ഈ മാസം 13ന്‌ പ്രവേശിക്കുമെന്ന യാക്കോബായ സഭയുടെ പ്രഖ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികളെ സഭ സ്വാഗതം ചെയ്യും. അതിന്‍റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ നിയമപരമായി നേരിടും. എല്ലാ ബന്ധവും വിച്ഛേദിച്ചുവെന്ന്‌ പ്രഖ്യാപിച്ച ശേഷം പളളിയിലെത്തുന്നതിലെ അനൗചിത്യം യാക്കോബായ വിഭാഗം വിശദീകരിക്കണമെന്നും ബിജു ഉമ്മന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *