കണ്ണൂര്‍: തളിപിപറമ്പ് കോടതിക്കുസമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ ആജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചു. ഇന്ന് (5.12.2020) പുലര്‍ച്ചെ 12.45ഓടെയാണ് കാറിന് അജ്ഞാതര്‍ തീയിട്ടത്. ഇലക്ട്രാണിക്ക് സംവിധാനമുളള തന്റെ വീടിന്റെ മുന്‍ വശത്തെ ഗേറ്റ് തകര്‍ത്ത് രണ്ടുപേര്‍ ഉളളില്‍ കടന്ന് ടര്‍പ്പന്റെന്‍ ഉപയോഗിച്ച് കാറിന് തീയിടുകയായിരുന്നു.
സംഭവ സമയത്ത് ആലിയും മകളും മരുമകനും വീട്ടിലുണ്ടായിരുന്നു. തൊട്ടടുത്ത വീട്ടുകാരാണ് കാറിന് തീപിടിച്ചത് ആദ്യം കണ്ടത്. ഇവര്‍ ഫോണ്‍ ചെയ്‌ത് വിവരം അറിയച്ചതിനെ തുടര്‍ന്ന് ആലി പുറത്തിറങ്ങുമ്പോഴേക്കും തീ ആളി പടര്‍ന്നിരുന്നു. തളിപ്പറമ്പ പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് തീയണച്ചത്. രണ്ടുപേര്‍ ബൈക്കില്‍ കയറി രക്ഷപെടുന്നത് കണ്ടെന്ന് അടുത്ത വീട്ടുകാര്‍ പറഞ്ഞു. കാലിയായ ടര്‍പ്പന്‍റൈന്‍ കുപ്പിയും തീപ്പെട്ടിയും സമീപത്ത് ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെടുത്തു.
കണ്ണൂരില്‍ നിന്ന് ഫോറന്‍സിക്ക് സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. കാര്‍ തീവെച്ചത് തലശേരിയില്‍ നിന്നുളള ക്വട്ടേഷന്‍ സംഘമാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. തലശേരി കേന്ദ്രീകരിച്ച് പെയ്‌ന്റിംഗ് ജോലി ചെയ്യുന്നവരാകാം ഇതിന് പിന്നിലെന്നാണ് നിഗമനം. വീട്ടല്‍ സിസി ടിവി ഇല്ലെങ്കിലും റോഡില്‍ സിസി ടിവികളുണ്ട്. ഇതില്‍ നിന്നുളള ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.

