മലപ്പുറം: 22കാരനെ തട്ടിക്കൊണ്ടുപോയി നഗ്ന ചിത്രം പകര്‍ത്തി സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്‌റ്റിലായി.
മഞ്ചേരി സ്വദേശികളായ പൂളക്കുന്നന്‍ സജാത് റോഷന്‍, നറുകര അത്തിമണ്ണില്‍ അനസ്, പാണ്ടിക്കാട് സ്വദേശിനി മീനാട്ടുകുഴി സിദ്ധിക്ക്, എന്നിവരാണ് പിടിയിലായത്. മലപ്പുറം പോലീസാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. കേസില്‍ നറുകര സ്വദേശിയായ മറ്റൊരു യുവാവിനെ കൂടി പോലീസ് തെരയുന്നുണ്ട്.
ചെങ്കടവി സ്വദേശിയായ 22 കാരനെയാണ് സംഘം തട്ടിക്കൊണ്ടു പോയത്. പിന്നീട് ഒരു വീട്ടില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും നഗ്ന ചിത്രം പകര്‍ത്തി സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അപമാനിക്കുകയായിരുന്നു. മലപ്പുറം കുന്നുമ്മലില്‍ വെച്ചാണ് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്.
22 കാരന്‍ പ്രതികളില്‍ ഒരാളുടെ ഭാര്യക്ക് സന്ദേശം അയച്ചതിലുളള വരോധമാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. സംഘം കൃത്യത്തിന് ഉപയോഗിച്ച കാറും പോലീസ് പിട്‌ച്ചടുത്തു. മഞ്ചേരി നെല്ലിക്കുത്തില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്.



