പാലത്തായിപീഡനക്കേസ്,അധ്യാപകരുടെ ശുചിമുറിയിൽ രക്തക്കറ. ടൈലുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് കൊണ്ടുപോയി

കണ്ണൂര്‍: പാലത്തായി പീഡനക്കേസിൽ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതി ക്രൈംബ്രാഞ്ച് സംഘം അധ്യാപകരുടെ ശുചിമുറിയിലെ രക്തക്കറയുള്ള ടൈലുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് കൊണ്ടുപോയി.

ഹൈക്കോടതി ഉത്തരവിന് പിന്നാലെ ക്രൈംബ്രാഞ്ചില്‍ നിന്നും അന്വേഷണം ഏറ്റെടുത്ത തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിക്കെതിരായ ശക്തമായ തെളിവു ശേഖരണവുമായി മുന്നോട്ട് പോവുന്നത്.

കുട്ടികളുടെ ശുചിമുറിയില്‍ നിന്നല്ല, അധ്യാപകര്‍ ഉപയോഗിക്കുന്ന ശുചിമുറിയില്‍ വച്ചാണ് പദ്മരാജൻ പീഡിപ്പിച്ചതെന്ന് കുട്ടി മൊഴി തിരുത്തിയിരുന്നു. കൊളുത്തുള്ള ഈ ശുചിമുറിയിലെ ടൈലുകളിലാണ് ചോരക്കറ കണ്ടെത്തിയത്. ഫൊറന്‍സിക് സംഘം ടൈലുകള്‍ ഇളക്കി മാറ്റിയാണ് ചോരക്കറ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്. കുട്ടിയുടെ രക്തസാമ്പിളും അന്വേഷണ സംഘം കേസില്‍ സാക്ഷിമൊഴികളില്ലാത്തതിനാല്‍ ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് കേസ് ഏറ്റെടുത്ത പുതിയ സംഘം ശ്രമിക്കുന്നത്.

കുട്ടിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാരോപിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥർ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. മുമ്പ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം സൈക്കോളജിസ്റ്റുകളുടെ സഹായം തേടിയിരുന്നു.
2020 മാര്‍ച്ചില്‍ അധ്യാപകന്‍ പദ്മരാജന്‍ കുട്ടിയെ
ശുചിമുറിയിൽ പീഡനത്തിന് ഇരയാക്കി എന്നാണ് കുട്ടിയുടെ മൊഴി.

ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഐജി ശ്രീജിത്ത് കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന പരാതിയുമായി കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് പുതിയ സംഘത്തെ നിയോഗിച്ചത് . കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പദ്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →