തിരുവനന്തപുരം: ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ് ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി ഗ്ലോബലിന് ഈ വര്‍ഷത്തെ മികച്ച അന്താരാഷ്ട്ര സംരംഭത്തിനുളള ബിസിനസ് കള്‍ച്ചര്‍ അവാര്‍ഡ്. വെര്‍ച്വല്‍ ഈവന്‍റിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ജീവനക്കാരുടെ പ്രകടനങ്ങള്‍ മെച്ചപ്പെടുത്താനും ബിസിനസ് മേഖലയില്‍ അസാധാരണ മികവ് പുലര്‍ത്താനും കസ്റ്റമര്‍ ഡെലിവറിയില്‍ കാര്യക്ഷമത ഉറപ്പാക്കാനും കഴിയുന്ന വിധത്തില്‍ മികവുറ്റ തൊഴില്‍ അന്തരീക്ഷം ഒരുക്കി പുരോഗമന ചിന്ത മുന്നോട്ടുവയ്‌ക്കുന്ന കമ്പനികളെയാണ് ബിസിനസ് കള്‍ച്ചര്‍ അവാര്‍ഡിന് പരിഗണിക്കുന്നത്.
ലോക്കഡൗണ്‍ കാലത്ത് ജീവനക്കാരുടെ മുന്‍കൈയില്‍ നടപ്പിലാക്കിയ സിഎസ് ആര്‍ പ്രവര്‍ത്തനങ്ങളും ഇരുപത്തി അഞ്ചോളം രാജ്യങ്ങളിലെ ജീവനക്കാരെ ഒറ്റ ചരടില്‍ കോര്‍ത്തിണക്കി അവരില്‍ പൊതുവായ ലക്ഷ്യ ബോധവും പരസ്പരം തീര്‍ക്കുന്ന കളേഴ്‌സ് എന്ന എംപ്ലോയി എന്‍ഗേജ്‌മെന്‍റ് ഫ്രെയിം വര്‍ക്കും പ്രത്യേകം പരിഗണിക്കും.
കമ്പനി മുന്നോട്ടുവയ്‌ക്കുന്ന മൂല്ല്യങ്ങള്‍ക്കും അതിന്‍റെ സാസംസ്‌ക്കാരിക ഔന്നത്യത്തിനും ലഭിച്ച ഉന്നതമായ ഈ അംഗീകാരത്തില്‍ വിനയാന്വിതരാണെന്ന് യുഎസ്‌ടി ഗ്ലോബല്‍ ചിഫ് വാല്യൂസ് ഓഫീസറും ഡെവലപ്പ്‌മെന്‍റ് സെന്‍റര്‍ ഓപ്പറേഷന്‍സ് ഗ്ലോബല്‍ ഹെഡുമായ സുനില്‍ ബാലകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യ, യുകെ, യുഎസ് എന്നിവിടങ്ങളില്‍ തൊഴിലിട സംസ്‌കാരത്തില്‍ ഏറ്റവും ഉന്നതവും ആധികാരികവുമായി വിലയിരുത്തപ്പെടുന്ന ഗ്രേറ്റ് പ്ലസ് ടു വര്‍ക്ക് അംഗീകാരവും യുഎസ് ടി ഗ്ലോബല്‍ നേടിയിട്ടുണ്ട് . 2020ലെ ഏറ്റവും മികച്ച 100 തൊഴിലിടങ്ങളുടെ പട്ടികയില്‍ ഇടം നേടിക്കൊടുത്ത ഗ്ലാസ് ഡോര്‍ എംപ്ലോയിസ് ചോയിസ് അവാര്‍ഡും കമ്പനി കരസ്ഥമാക്കിയരുന്നു.

