മുംബൈ: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലയിലെ
വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും ലാഭവിഹിതം നല്‍കേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക്.
ആര്‍ബിഐ ശ്രമിക്കുന്നത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള പണമൊഴുക്കു സുഗമമാക്കാനാണ് ആർബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. കൂടുതല്‍ വായ്പ നല്‍കുന്നതിന് സാഹചര്യമൊരുക്കാനും ബാങ്കുകള്‍ക്കു മൂലധനം ശക്തിപ്പെടുത്താനും ഉദ്ദേശിച്ചാണ് തീരുമാനം. ബാങ്കുകള്‍ക്കു കൂടുതല്‍ വായ്പ നല്കാന് ഇത് സഹായിക്കുമെന്നും ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു.
നിലവില്‍ എന്‍ബിഎഫ്സികള്‍ക്ക് ഡിവിഡന്റ് നല്‍കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങളില്ല. ബാങ്കുകൾക്ക് നൽകിയതിനു സമാനമായി ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും (എന്‍ബിഎഫ്സി) ലാഭവിഹിത മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.

