റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്രിട്ടൻ ഫൈസര്‍ കൊറോണ വൈറസ് വാക്‌സിൻ ഉടനെ ജനങ്ങളില്‍ കുത്തിവയ്ക്കും. വിതരണം മുൻഗണന ക്രമത്തിൽ

December 2, 2020 - 4:08 pm

ലണ്ടന്‍: ബ്രിട്ടൻ ഫൈസര്‍ കൊറോണ വൈറസ് വാക്‌സിൻ അടുത്ത ദിവസങ്ങളിൽ ജനങ്ങളില്‍ കുത്തിവയ്ക്കും. വാക്സിൻ കുത്തിവെക്കാൻ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കി. ഇതോടെ കൊറോണ വൈറസ് വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമെന്ന ചരിത്രത്തിൽ ബ്രിട്ടൻ ഇടം നേടി. മുന്‍ഗണനാ ക്രമത്തിലായിരിക്കും വാക്സിൻ വിതരണം
40 ദശലക്ഷം ഡോസ് ബ്രിട്ടന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.

ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് 95 ശതമാനം വരെ കൊറോണ രോഗം തടയാന്‍ ഈ വാക്‌സിന് സാധിക്കുമെന്ന് അറിയിച്ചു. മുൻഗണന അനുസരിച്ച് ആദ്യം ആര്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടത് എന്നു തീരുമാനിച്ചതിൻ
പ്രകാരമായിരിക്കും വിതരണം ചെയ്യുക. 20 ദശലക്ഷം പേര്‍ക്ക് രണ്ടു ഡോസ് വീതമാണ് വിതരണം ചെയ്യുന്നത്. ഇതിനായി 10 മില്യണ്‍ ഡോസ് ഉടന്‍ ലഭ്യമാക്കും. അതിവേഗം എല്ലാ ജനങ്ങള്‍ക്കും കുത്തിവയ്പ്പ് നടത്താനാണ് ബ്രിട്ടന്റെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *