റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂകാംബിക ദേവിയുടെ അനുഗ്രഹത്തിനായി 1921 ന്റെ തിരക്കഥ സമർപ്പിച്ച് സംവിധായകൻ അലി അക്ബർ

November 30, 2020 - 10:53 am

‘1921’ എന്ന തന്റെ സിനിമയുടെ തിരക്കഥ മൂകാംബിക ദേവിയുടെ അനുഗ്രഹത്തിനായി താന്‍ സമര്‍പ്പിച്ച വിവരം അലി അക്ബര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചു . ചരിത്രപുരുഷനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ആഷിഖ് അബു-പൃഥ്വിരാജ് ചിത്രം ‘വാരിയംകുന്നന്‍’ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബര്‍ ഇതേ കഥാപശ്ചാത്തലത്തിലുള തന്റെ ചിത്രവും പ്രഖ്യാപിച്ചത്.

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ് ‘1921’. ‘മമ ധര്‍മ്മ’ എന്ന പേരില്‍ സിനിമാ നിര്‍മാണ കമ്പനി ആരംഭിച്ച്‌ ജനകീയപങ്കാളിത്തത്തോടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബര്‍ തന്റെ ചിത്രം നിര്‍മിക്കുന്നത്.ഒരു വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കാമെന്ന് പ്രതീക്ഷിക്കുന്ന ഈ സിനിമ

മതങ്ങളെ തമ്മില്‍ അടിപ്പിക്കാനുള്ള സിനിമയല്ല, തമ്മിലടിക്കരുത് എന്ന് പറയാനുള്ള സിനിമയാണ് എന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ അലി അക്ബര്‍ പറഞ്ഞിരുന്നു. ചിത്രത്തിന് വേണ്ടിയുള്ള സംഭാവന ഒരുകോടി രൂപയിലേക്കു എത്തുമെന്നുള്ള പ്രതീക്ഷയിലാണ് സാംവിധായകന്‍. സിനിമയ്ക്കായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു എന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *