കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകൻ ജയറാംമലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട ചലച്ചിത്രതാരമാണ്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് താരം. ഇപ്പോഴിതാ പ്രഭാസിനൊപ്പം രാധേ ശ്യാമിലും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ജയറാം തന്നെയാണ് ഈ വിശേഷം ഔദ്യോഗിക ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. രാധാകൃഷ്ണ കുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് രാധേ ശ്യാം. പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.പൂജ ഹെഗ്‌ഡേയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്.
മിമിക്രിയിലൂടെ കലരംഗത്ത് ചുവടുവെച്ചതാണ് ജയറാം എന്ന അതുല്യ കലാകാരന്‍. കൊച്ചിന്‍ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെയാണ് താരം ശ്രദ്ധ നേടിയത്. പദ്മരാജന്റെ അപരന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്.