റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്, ക്രിസ്തുമസ്-പുതുവത്സരാഘോഷം എന്നിവയോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ ഉത്പാദനം, കടത്ത്, വില്‍പ്പന എന്നിവ തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തമാക്കിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.വി ഏലിയാസ് അറിയിച്ചു.

2021 ജനവുരി രണ്ടുവരെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് കാലമായി കണക്കാക്കി ജില്ലയില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും.  ഇതിന്റെ ഭാഗമായി ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ജില്ലയെ മൂന്നു മേഖലകളായി തിരിച്ച് സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. 

ബാര്‍ ഹോട്ടലുകള്‍ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ആയുര്‍വേദ വൈദ്യശാലകള്‍, കള്ളുഷാപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. അതിര്‍ത്തിയിലൂടെയുള്ള സ്പിരിറ്റ്, വ്യാജമദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിന് ബോര്‍ഡര്‍ പെട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. 

ഏതെങ്കിലും തരത്തിലുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കാം. വിവരം നല്‍കുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *