റായ്‌പൂര്‍: ചത്തീസ്‌ഗഡ് ഐഎഎസ് ഓഫീസറുടെ കോടിള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. 28.11.2020 ശനിയാഴ്‌ചയാണ് സംഭവം .ഐഎഎസ് ഓഫീസര്‍ ബാബുലാല്‍ അഗ്രവാളിന്റെ 27 കോടി രൂപ വിലയുളള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.നവംബര്‍ 9 നാണ് ഇയാള്‍ അറസ്‌റ്റിലായത് ഡിസംബര്‍ 5 വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ് .
പണമിടപാടുമായി ബന്ധപ്പെട്ട അഴിമതി കേസുകളില്‍ അഗ്രവാളിനേയും കുടുംബത്തേയും ഇഡി ചോദ്യം ചെയ്‌ത് വരികയാണ്. ഛത്തീസ്‌ഗഡ് സര്‍ക്കാരില്‍ പ്രിന്‍സിപ്പൽ സെക്രട്ടറിയായി സേവനമനുഷ്ടിച്ചിരുന്ന ഇദ്ദേത്തെ അഴിമതി ആരോപണത്തെ തുടര്‍ന്നാണ് സിബിഐ അറസ്റ്റ് ചെയ്‌തത്. അറസ്‌റ്റിനെ തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്‌തു. സംസ്ഥാന സര്‍ക്കാരില്‍ ആരോഗ്യ സെക്രട്ടറിയായിരിക്കെ അന്വേഷണത്തില്‍ ഇടപെട്ട് തീര്‍പ്പാക്കാന്‍ അഗ്രവാള്‍ ശ്രമിച്ചുവെന്ന ആരോപണവും ഉണ്ട്.